Qatar Crisis: Latest Update
ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിക്കുകയും യാത്രാ നിരോധനം ചുമത്തുകയും ചെയ്തത് നാല് രാജ്യങ്ങള്‍ ചേര്‍ന്നാണ്. എന്നാല്‍ രണ്ട് മാസത്തോട് അടുക്കവെ ഉപരോധത്തില്‍ ഇളവ് വരുത്താന്‍ മൂന്ന് രാജ്യങ്ങള്‍ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും ഒരുരാജ്യം വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല. ഇതാണ് പ്രതിസന്ധി ഇപ്പോഴും തുടരാന്‍ കാരണം. സൗദി അറേബ്യ, ബഹ്റൈന്‍, യുഎഇ, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചിട്ടുള്ളത്. ഇതില്‍ മൂന്ന് രാജ്യങ്ങള്‍ ജിസിസിയില്‍പ്പെട്ടതാണ്. ഈജിപ്ത് മാത്രമാണ് പുറത്തുനിന്നുള്ള അറബ് രാജ്യം. ഈജിപ്താണ് ഇപ്പോഴും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.